About Me

My photo
Abu Dhabi, United Arab Emirates

Thursday, January 15, 2015

Video

Thursday, June 26, 2014

കുടക് യാത്ര - ഒരോർമ്മ 


ജീവിതത്തിലിന്നു വരെ അധികമൊന്നും ഉല്ലാസ യാത്രകൾ ചെയ്യാത്ത ഞാൻ, വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് കുടകിലേക്ക് യാത്ര തിരിച്ചത്സുബഹ് നിസ്കാരത്തിന്റെ സമയത്ത് ഇതിനു മുമ്പൊന്നും ഇത്ര ഉത്സാഹത്തോടെ ആരും എഴുന്നേറ്റു റെഡിയവുന്നത് ഞാനീ നാളുവരെ കണ്ടിട്ടില്ല. രാവിലെ 5:30 ആയപ്പോഴേക്കും എല്ലാവരും റെഡിഇന്നലെ രാത്രി തന്നെ മസാലയും മറ്റും ഉണ്ടാക്കി വെച്ചത് കൊണ്ട് രാവിലെ ബിരിയാണിയും പുട്ടും ഉണ്ടാക്കാൻ താമസം വന്നില്ല.  4 മണിക്കേ എഴുന്നേറ്റു പാചകത്തിന് നേത്രുതം വഹിച്ച തസ്നിയുടെ മുഖത്ത്, ഞാനില്ലായിരുന്നെങ്കിൽ  കാണായിരുന്നു ഫുഡിന്റെ കാര്യം എന്ന അഹങ്കാരം തിരയടിക്കുന്നത് ഒന്ന് കാണേണ്ടതായിരുന്നു. 6 മണിക്ക് മുമ്പേ ഏതോ ജന്മ സുകൃതം ചെയ്തു നെടാനെന്ന മട്ടിൽ ഞങ്ങൾ രണ്ടു വണ്ടിയിലായി യാത്ര തിരിച്ചുഓരോ വണ്ടിയിലുമുള്ള ഇര്പ്പിടത്തിൽ തിങ്ങി വിങ്ങി ഇരിക്കുകയും അവരുടെ മടികളിൽ വലുതും ചെറുതുമായ കുട്ടികളും ഉള്ളത് കൊണ്ടാണെന്നും തോന്നുന്നു, കേരളത്തിലെയും കർണാടകത്തിലെയും റോഡിലെ മഹത് ഗർത്തങ്ങൾ താണ്ടി മുന്നോട്ടു പോവുമ്പോൾ വണ്ടിയുടെ ദീന രോദനം എനിക്ക് കേള്ക്കാൻ കഴിയുമായിരുന്നുയാത്ര അതിന്റെ അനന്തമായ ദൂരത്തിലേക്ക് ഓടിക്കൊണ്ടിരുന്നു. തലശ്ശേരിയും കൂത്ത്പറമ്പും ഇരിട്ടിയും കഴിഞ്ഞു മുന്നോട്ട്ചുരത്തിലേക്ക് എത്തിയപ്പോൾ ഡ്രൈവിങ്ങിന്റെ സ്പീഡ് നല്ലപോലെ കുറഞ്ഞുകാടും കുന്നും മലകളും അതിന്റെ വശ്യമായ പകൃതി സൗന്ദര്യവും ആസ്വടിക്കനയിട്ടല്ല, ചുരത്തിലെ ഡ്രൈവിംഗ് എനിക്കെ പണ്ട് മുതലേ പേടിയായിരുന്നുഎഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും വിനോദയാത്ര പോയിരുന്നുചുരങ്ങൾ താണ്ടിയായത് കൊണ്ട് എത്രയും പെട്ടെന്ന് തിരിച്ചു വീടിലെതിയാൽ മതിയായിരുന്നു എന്നതായിരുന്നു എന്റെ പ്രാര്ത്ഥനഇന്നും ആ പേടി മരിയിട്ടില്ലെന്നു സാരം.

ഒരാഴ്ച മുമ്പ് എയർ ഇന്ത്യ എക്സ്പ്രെസ്സിൽ നിന്നും കിട്ടിയ കേടായ ഒരു സ്വാൻവിച്കഴിച്ചത് മുതൽ തുടങ്ങിയതാണ് ഒരു വയറു കടിപോരാത്തതിനു പുറത്തു വരാതെ ഉള്കുളിരുമായി ഒരു ചെറിയ പനിയും ഉണ്ടായിരുന്നത് കൊണ്ട് വനതുല്യമായ ചുരത്തിലെ കാറ്റിന് ഒരു വല്ലാത്ത തണുപ്പനുഭവപ്പെട്ടുഇടക്കതൊരു സുഖമാണെങ്കിൽ ചിലപ്പോൾ അത് അരോചകമായി തോന്നിസുഖക്കേട് ഉള്ളത്  കൊണ്ട്  കാറ്റു കൊള്ളാതിരിക്കാനാണ് ഞാൻ തലയിലൂടെ ഒരു തോർത്തിട്ടെതെന്നാണ് എല്ലാരും കരുതിയിരുന്നത്എന്നാൽ ഏതു വാഹനത്തിൽ കയറിയാലും അധികദൂരം പിന്നിടും മുമ്പ് ശക്തമായി ചർദ്ദിക്കുക എന്നത് സ്ഥിരം തൊഴിലാക്കി മാറ്റിയ എന്റെ സ്വന്തം കെട്ടിയോള്  ജസ്ന, എന്റെ നേരെ പുറകിലിരിക്കുന്നത് കൊണ്ടാണ് ഞാൻ തലയിൽ തോർത്തിട്ടെതെന്നു ഇത് വരെ ഞാനോരോടും പറഞ്ഞിട്ടില്ലപതിവ് തെറ്റിച്ചു ചർദ്ദിയും ചീറ്റലും കുട്ടികളാൽ തന്നെ തുടങ്ങപ്പെട്ടു. 

"ദാ കുരങ്ങൻ"  കൂട്ടത്തിലേതോ ചെറുക്കൻ വിളിച്ചു പറഞ്ഞപ്പോഴാണ് road side ലുളള ഒരു കൂട്ടം വാനര സംഘത്തെ ശ്രദ്ധിച്ചത്.  "എടാ അത് കുരങ്ങനല്ല നമ്മുടെ ഉപ്പാപ്പമാരുടെ കുടുംബക്കാരാ" എന്ന് പറയാൻ നാവു പോന്തിയതതാണ്,  അപ്പോഴാണ് തൊട്ടടുത്ത്‌ തന്നെ ബാപ്പ ഇരിക്കുന്ന കാര്യം ശ്രദ്ദിച്ചദ്.  ഇനി അതൊരു വിപ്ലവമാക്കേണ്ട.  പുറത്തേക്കു വന്ന നാവു ഉള്ളിലേക്ക് തന്നെ ഇട്ടു.  നമ്മൾ തറവാട്ട്‌കാരെ പറയിപ്പിക്കാൻ വേണ്ടി ചാൾസ് ഡാർവിൻ മനപൂർവ്വം ഉണ്ടാക്കി വിട്ടതാണോ പരിണാമ സിദ്ദാന്തം എന്ന സംശയം എന്റെ മനസ്സിൽ  ഒരു question mark ഇട്ടു തന്നു.  

പുലർച്ചെ നേരത്തേ ഉണ്ടാക്കിയതിനലവാം പുട്ടിന് ഒരു ഉറപ്പു കൂടുതൽ അനുഭവപ്പെട്ടത്.  One  Toor എന്ന് പറഞ്ഞു ഇറങ്ങിയിട്ട് തീറ്റയല്ലാതെ കുടകിലിത് വരെയും എത്തിയില്ല.  വഴി ചോദിക്കുന്നവരൊക്കെ ഉത്തരമായി കുറച്ചേ പോവനുള്ളൂ എന്നാ ഉത്തരം തന്നെ.  കോട മഞ്ഞു മൂടിപ്പുതച്ചു സൂര്യ കിരണങ്ങൾ ഒരു കാരണവശാലും ഇങ്ങോട്ട് കടത്തിവിടില്ല എന്ന വാശിയുമായി കുടക് എന്ന സ്ഥലത്ത് എത്തുമ്പോൾ സമയം ഉച്ച 1 കഴിഞ്ഞിരുന്നു.  ഒരു ചുമട്ടു കാരനെ ഒര്മ്മിപ്പിക്കും തരത്തിൽ തന്നെക്കാൾ വലിയ school bag ഉം ചുമലിലേന്തി swetter ഒക്കെ ധരിച്ച കുട്ടികൾ വരി വരിയായി നടന്നു പോകുന്നത് കാണാൻ നല്ല ചന്തം തോന്നി.  അവിടെ നിന്നും Abby Falls എന്ന വെള്ളച്ചാട്ടത്തിന്റെ location ലെത്താൻ വീണ്ടും കുറെ ഓടേണ്ടി വന്നു.  പണ്ടേതോ Abby എന്ന പേരുള്ള ഒരു പാശ്ചാത്യൻ കണ്ടു പിടിച്ചതാണ് ഈ സ്ഥലമെന്നു മാർബിളിൽ കൊതി വെച്ചിരിക്കുന്നു.  അത്രയും കാലം ഈ വെള്ളച്ചാട്ടം ഇതിലെ അല്ലേ ഒഴുകിക്കൊണ്ടിരുന്നത് എന്ന ചോദ്യവും മനസ്സിൽ തോന്നി.  അല്ലെങ്കിലും പണ്ടേ പാവപ്പെട്ടവരു പണിയെടുക്കാനും പേരും പെരുമയും കയ്യൂക്കുള്ളവനുമാണല്ലോ.  വളരെ ഉയരത്തില നിന്നും അതി ശക്തമായ ഒഴുക്കോടെയുള്ള water fall കാണാൻ വളരെ ഹരം പകരുന്നുന്ടെങ്കിലും വയറു വേദനയും പനിയും കാരണം ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല.  എങ്ങിനെയെങ്കിലും ഒരു കട്ടില് കിട്ടിയലോന്നു കിടക്കാമായിരുന്നു എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ. കുട്ടികൾ എല്ലാവരും അടിപൊളി എന്ന് പറയുമ്പോൾ എന്റെ അടി പോളിഞ്ഞുകൊണ്ടിരിക്കയാനെന്നു പറയാനാണ് തോന്നിയത്.

മഞ്ഞു കാരണം ഒരടി മുന്നില് കനത്ത ചുരത്തിലൂടെ തിരിച്ചു drive ചെയ്യുമ്പോൾ കാറിന്റെ tyre ഒരു കുണ്ടിൽ തള്ളി ഒന്ന് പേടിച്ചു.  ആരുടെയൊക്കെയോ സഹായം കൊണ്ട് വണ്ടി നേരെയാക്കി വീണ്ടും യാത്ര തിരിച്ചപ്പോൾ, എല്ലാവരുടെയും one day  tour  ഇങ്ങനെയൊക്കെ തന്നെയായിരിക്കും എന്ന് സ്വയം സമാദാനിച്ചു.  ചുരമിറങ്ങി കഴിയുമ്പോഴേക്കും കണ്ണില ഇരുട്ട് കയറി drive ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.  പിന്നെ കണ്ണ് തുറക്കുമ്പോൾ സഹകര ണാശുപത്രിയിലെ Attender Glucose കുപ്പി സ്റ്റാൻഡിൽ തൂകുന്നതാണ് കാണുന്നത്.   അതിൽ പിന്നെ tour എന്ന് കേൾക്കുമ്പോഴേ ഒരു ഞെട്ടലായിരുന്നു.
  


Wednesday, September 19, 2012

HERE I GOING START MY POST AGAIN

EXPECT SOON.......

NIKAL PADE HE KHULLI SADAK PARRR,,,,,,,,,,


HARSHAD